കാസര്‍കോട്:(www.evisionnews.in) വ്യാജ രേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് തരപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ഉദുമ പള്ളം തെക്കേക്കര വീട്ടിലെ ടി കെ നാരായണനെ (50)യാണ് വിദ്യാനഗര്‍ എസ്‌ഐ കെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച അറസ്റ്റുചെയ്തത്. മാര്‍ച്ച് നാലിന് മരിച്ച സുരേശന്‍ കുണ്ടടുക്കം എന്നയാളുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി ആള്‍മാറാട്ടം നടത്തി കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണ് കേസ്. കേസെടുത്തതോടെ നാരാണന്‍ മുങ്ങി.
Keywords: fake-passport-accused-arrest
വ്യാജ പാസ്‌പോര്‍ട്ട്: ഉദുമ സ്വദേശി റിമാന്റില്‍
4/
5
Oleh
evisionnews