Type Here to Get Search Results !

Bottom Ad

തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു

തിരുവനന്തപുരം (www.evisionnews.in): പുല്ലുവിള കടല്‍ത്തീരത്തുവെച്ച് തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു. ഒരു വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍ തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് (65) തെരുവുനായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെ നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ശിലുവമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിമധ്യേയാണ് മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ സെല്‍വരാജിനെയും നായ്ക്കള്‍ ആക്രമിച്ചു. സെല്‍വരാജ് കടലില്‍ചാടി രക്ഷപ്പെടുകയായിരുന്നു. ശിലുവമ്മയെ ആക്രമിക്കുമ്പോള്‍ നൂറോളം നായ്ക്കളുണ്ടായിരുന്നതായി ഇവരുടെ മകന്‍ സെല്‍വരാജ് പറഞ്ഞു.

മറ്റൊരു സംഭവത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ വിഴിഞ്ഞം പുല്ലുവിള സ്വദേശിനി ഡെയ്‌സി (52)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് കൈയ്യിലും കാലിലുമാണ് പ്രധാനമായും കടിയേറ്റത്. കൈയ്യില്‍ ആഴത്തിലുള്ള കടിയേറ്റു. ഡെയ്‌സി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad