Monday, 22 August 2016

ഋഷിരാജ് സിംഗിന് ദേഹാസ്വാസ്ഥ്യം: ജില്ലയിലെ പരിപാടികള്‍ ചൊവ്വാഴ്ച


കാസര്‍കോട്   (www.evisionnews.in)    : കാഞ്ഞങ്ങാട്ടേക്കുള്ള യാത്രയ്ക്കിടെ എക്‌സൈസ് കമ്മീഷ്ണന്‍ ഋഷിരാജ് സിംഗിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേതുടര്‍ന്ന് ജില്ലയില്‍ തിങ്കളാഴ്ച നടത്താനിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു.

കമ്പല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കാനിരുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി ഒഴികെ മറ്റെല്ലാ പരിപാടികളും ചൊവ്വാഴ്ച നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടെക്ക് യാത്രപുറപ്പെട്ട ഋഷിരാജ് സിംഗിന് തൃശ്ശൂരിലെത്തിയപ്പോള്‍ പുലര്‍ച്ചയോടെ ദേഹാസ്വസ്ഥ്യം ഉണ്ടായതോടെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ചൊവ്വാഴ്ച രാവിലെ 9.15ന് പിലിക്കോട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ആദ്യ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി. 10.30ന് ഉദിനൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലും 11.30ന് നെഹറു കോളജിലും 12.30ന് ബേക്കല്‍ പബ്ലിക്ക് കോളജിലും 2.30ന് അമ്പലത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലും അദ്ദേഹം ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുക്കും. 4.30ന് കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്ന ഋഷിരാജ് സിംഗ് അഞ്ച് മണിക്ക് ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തും.

Keywords: rishi raj singh-kasaragod-programme-changed

Related Posts

ഋഷിരാജ് സിംഗിന് ദേഹാസ്വാസ്ഥ്യം: ജില്ലയിലെ പരിപാടികള്‍ ചൊവ്വാഴ്ച
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.