Type Here to Get Search Results !

Bottom Ad

പെരുമ്പാവൂരിലെ കവര്‍ച്ച: പിടിയിയിലായത് തടിയന്റവിട നസീറിന്റെ കൂട്ടാളി


കൊച്ചി   (www.evisionnews.in)   : വിജിലന്‍സ് ചമഞ്ഞ് പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ 60 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഘത്തിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തടിയന്റവിട നസീറിന്റെ കൂട്ടാളി അബ്ദുല്‍ ഹാലിമാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. രണ്ട് പ്രതികളെ ഞായറാഴ്ച പെരുമ്പാവൂരില്‍ നിന്നും മറ്റൊരാളെ മലപ്പുറത്ത് നിന്നും പിടികൂടിയിരുന്നു. കവര്‍ച്ച ആസൂത്രണം ചെയ്ത പെരുമ്പാവൂര്‍ സ്വദേശി അജിനും പൊലീസിന്റെ വലയിലാണ്. കവര്‍ച്ചക്കായി വീട് ചൂണ്ടിക്കാണിച്ചു കൊടുത്തതും ഗൂഢാലോചന നടത്തിയതും ഇയാളാണത്രെ. ഹാലിമിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. 

കളമശ്ശേരിയില്‍ തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസ് കത്തിച്ച കേസിലും കോഴിക്കോട് ബസ്സ്റ്റാന്റില്‍ ഇരട്ട സ്‌ഫോടനം നടത്തിയ കേസിലും പ്രതിയാണ് ഹാലിം. തീവ്രവാദ പ്രവര്‍ത്തനത്തിനും തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരുടെ കേസിനും വേണ്ടി ചെലവഴിക്കാനാണത്രെ കവര്‍ച്ച നടത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. മോഷണമുതലില്‍ 30 പവന്‍ കണ്ടെടുത്തു. കേസില്‍ ഗൂഢാലോചന നടത്തിയവരുള്‍പ്പെടെ എട്ടോളം പേരെ ഇനിയും പിടികൂടാനുണ്ട്. കവര്‍ച്ചക്കായി ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ വിവിധ കേന്ദ്രങ്ങളില്‍ ചോദ്യം ചെയ്തുവരികയാണ്. പെരുമ്പാവൂരിലെ സിദ്ദിഖിന്റെ വീട്ടില്‍ വിജിലന്‍സ് ചമഞ്ഞെത്തിയാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.

keywords: Perumbavoor-Theft-arrest-thadiyantavide-naseer-pair

Tags

Post a Comment

0 Comments

Top Post Ad

Below Post Ad