കാഞ്ഞങ്ങാട് (www.evisionnews.in) : വിവാഹ വാഗ്ദാനം നല്‍കിയും പ്രലോഭിപ്പിച്ചും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് (ഒന്ന്) കോടതി പെണ്‍കുട്ടിയില്‍ നിന്നും രഹസ്യമൊഴിയെടുത്തു.
അജാനൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ കാഞ്ഞങ്ങാട്ടെ ടെക്‌സ്‌റ്റൈല്‍സിലെ സെയില്‍സ്മാനും ആറങ്ങാടി നിലാങ്കര സ്വദേശിയുമായ ഗുല്‍സര്‍ അലി (21) കഴിഞ്ഞ ദിവസം കൂളിയങ്കാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ അലി റിമാന്റിലാണ്.
പടന്നക്കാട് പിള്ളേര്‍ പീടികയില്‍ പതിനേഴുകാരിയെ അയല്‍ക്കാരനായ ഷെരീഫ് എന്ന യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും പരാതിക്കാരിയായ പതിനേഴുകാരിയില്‍ നിന്നും ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ്‌കോടതി (ഒന്ന്)ഇന്നലെ രഹസ്യമൊഴിയെടുത്തു. ഷെരീഫിനേയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അജാനൂരിലെ പതിനേഴുകാരിയെ മാവുങ്കാലിലെ ബസ്‌സ്റ്റോപ്പില്‍ നിന്നാണ് അലി കൂളിയങ്കാലിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
ആറങ്ങാടി നിലാങ്കരയില്‍ അലിയുടെ കുടുംബം വീട് നിര്‍മ്മിക്കുന്നുണ്ട്. ഇത് മൂലം ഏതാനും നാളുകളായി കൂളിയങ്കാലില്‍ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. സംഭവം നടന്ന ആഗസ്റ്റ് 17ന് അലിയുടെ കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നില്ല.ഈ തക്കംനോക്കിയാണ് അലി പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ കയറ്റിയത്. ദേശീയപാതയോരത്ത് കൂളിയങ്കാല്‍ ടൗണില്‍ തന്നെയാണ് പെണ്‍കുട്ടിയെ കയറ്റിയ ക്വാര്‍ട്ടേഴ്‌സ്. യാതൊരു മറയുമില്ലാതെ പെണ്‍കുട്ടിയെ കയറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടവരാണ് സംഭവം പോലീസില്‍ അറിയിച്ചത്.
Keywords: Rape-attempt-girls-police-quostioned
പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ നിന്നും കോടതി രഹസ്യമൊഴിയെടുത്തു
4/
5
Oleh
evisionnews