Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് പി.എം ഹനീഫ സാഹിത്യ പുരസ്‌കാരം പി.വി ഷാജി കുമാറിന് സമ്മാനിച്ചു


കാസര്‍കോട് (www.evisionnews.in) : മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ രണ്ടാമത് പി.എം ഹനീഫ സാഹിത്യ പുരസ്‌കാരം 'ഉള്ളാള്‍' ന്റെ രചയിതാവ് പി.വി ഷാജികുമാറിന് ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി സമ്മാനിച്ചു. കാസര്‍കോട് നടക്കുന്ന യൂത്ത്‌ലീഗ് ജില്ലാ സമ്മേളന വേദിയിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

മാതൃഭൂമി കൊല്ലം യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഷാജി ജനം, വെള്ളരിപ്പാടം, കിടപ്പ് സമരം, കളിചെമ്പേടത്തിലേക്ക് ഒരു ഹാള്‍ ടിക്കറ്റ്, കന്യക ടാക്കീസ് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരവും കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നീലേശ്വരം സ്വദേശിയാണ്. 



എ.അബ്ദുള്‍ റഹ്മാന്‍,മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം അഷ്‌റഫ്, കെ.ബി.എം ഷരീഫ്, ഹാഷിം ബംബ്രാണി, അഷ്‌റഫ് എടനീര്‍, മുമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് പട്‌ള  എന്നിവര്‍ സംബന്ധിച്ചു.

Keywords: Youth-league-sahithya-puraskaram-pv-shajikumar

Post a Comment

0 Comments

Top Post Ad

Below Post Ad