Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ നാലുവരിപ്പാതയുടെ ഗതിമാറ്റാനാകില്ല; സതീഷ് ചന്ദ്രന്റെ മുന്നറിയിപ്പ് സിപിഎമ്മിലെ നേതാവിനോട്

കാസര്‍കോട്:(www.evisionnews.in) ആരു വിചാരിച്ചാലും കാസര്‍കോട് നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത നാലുവരിപ്പാതയാക്കുന്ന പദ്ധതിയുടെ ഗതിമാറ്റാനാകില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍. ഈ പദ്ധതിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങള്‍ നാലുവരിപ്പാത യാഥാര്‍ത്ഥ്യമാകുന്നതിന് വിലങ്ങുതടിയാകുമെന്നും സതീഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

നാലുവരിപ്പാത കാസര്‍കോട് ടൗണിലൂടെ കടന്നുപോകുന്നത് തടയാന്‍ കിണഞ്ഞു ശ്രമിക്കുന്ന ബില്‍ഡിംഗ് ലോബിക്കു വേണ്ടി ജില്ലയിലെ ഒരു സിപിഎം പ്രമുഖന്‍ തിരുവനന്തപുരത്ത് ചെന്ന് മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഓഫീസില്‍ നേരിട്ടെത്തി സമ്മര്‍ദ്ദം ചെലുത്തിയത് ശ്രദ്ധയില്‍ പെടുത്തിയ ഇവിഷന്‍ ന്യൂസിനോട് പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയായിരുന്നു.

ജില്ലയിലെ നേതാവ് തിരുവനന്തപുരത്ത് നാലുവരിപ്പാതക്ക് തുരങ്കം വെക്കാന്‍ ബില്‍ഡിംഗ് ലോബിക്കൊപ്പം പോയ വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സതീഷ്ചന്ദ്രന്‍ പറഞ്ഞു. അവരില്‍ ചിലര്‍ തന്നെയും വന്ന് കണ്ടിരുന്നു. എന്നാല്‍ അവരോടും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നാലുവരിപ്പാതയുടെ ഇന്നത്തെ അലൈന്‍മെന്റ് മാറുന്ന പ്രശ്‌നമില്ല. വിദ്യാനഗറിലെ ഞങ്ങളുടെ എകെജി മന്ദിരത്തിന്റെയും നീലേശ്വരം പള്ളിക്കരയിലെ പി കരുണാകരന്‍ എംപിയുടെ വീട് ഉള്‍ക്കൊള്ളുന്ന സ്ഥലവും പാതയുടെ വികസനത്തിന് വിട്ടുകൊടുക്കേണ്ടി വരുന്നുണ്ട്. ഇതൊരു നഷ്ടമായി കാണുന്നില്ല. പിന്നെ എന്തിന് ഞങ്ങളുടെ പാര്‍ട്ടി അലൈന്‍മെന്റ് മാറ്റാനിറങ്ങണം. സതീഷ് ചന്ദ്രന്‍ ചോദിച്ചു.

നാലുവരിപ്പാത കാസര്‍കോട് നഗരത്തിലൂടെ കടന്നുപോകുന്നതിനെതിരെ പുതിയ ബസ്റ്റാന്റ് പരിസരത്തെയും അണങ്കൂരിലെയും വിദ്യാനഗറിലെയും കെട്ടിട ഉടമകളും അവര്‍ക്കൊപ്പമുള്ള ചിലരുമാണ് പരസ്യമായി രംഗത്തുള്ളത്. ഈ സഖ്യത്തിനെതിരെ ബദല്‍ ഗ്രൂപ്പും രംഗത്തുണ്ട്. ഇവര്‍ തമ്മിലുള്ള പോര് കോടതിയിലുമാണ്. അതിനിടയിലാണ് മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച് കുത്സിതമാര്‍ഗ്ഗത്തിലൂടെ കാര്യം നേടാന്‍ സിപിഎം നേതാവിനെ പാട്ടിലാക്കി തിരുവനന്തപുരത്തെത്തിയത്.

Keywords:Kasaragod-4-Line-Road-PK-Satheesh-Chandran-Stard-Story



Post a Comment

0 Comments

Top Post Ad

Below Post Ad