Type Here to Get Search Results !

Bottom Ad

അണങ്കൂര്‍ റൈഞ്ച് മദ്രസാ മാനേജ്മെന്റ് ഭാരവാഹികളായി

അണങ്കൂര്‍: (www.evisionnews.in)അണങ്കൂര്‍ റൈഞ്ച് മദ്രസ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ടായി കെ.എം സൈനുദ്ദീന്‍ ഹാജിയെയും ജനറല്‍ സെക്രട്ടറിയായി ഹാരിസ് ബെദിരയെയും ട്രഷററായി സത്താര്‍ ഹാജിയെയും തെരഞ്ഞെടുത്തു. 
അണങ്കൂര്‍ മദ്രസയില്‍ നടന്ന ജനറല്‍ ബോഡിയോഗം ഖത്തീബ് അബൂബക്കര്‍ അഹ്സനി ഉദ്ഘാടനം ചെയ്തു. കെ.എം സൈനുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു, സത്താര്‍ ഹാജി അണങ്കൂര്‍ സ്വാഗതം പറഞ്ഞു. എസ്.പി. സലാഹുദ്ധീന്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. ഉസാം മൗലവി പള്ളങ്കോട്, ഹാഷിം ഹുദവി, മൊയ്തീന്‍ കൊല്ലമ്പാടി, ഹാരിസ് ബെദിര പ്രസംഗിച്ചു. ഇ.കെ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മറ്റു ഭാരവാഹികള്‍: മുനീര്‍ ടി.എ അണങ്കൂര്‍, മുഹമ്മദ് ഹാജി കോപ്പ, അഹ്മദ് മാന്യ, ജലീല്‍ എരുതുംകടവ് (വൈസ് പ്രസി), ഇ.കെ നാസര്‍ കല്ലക്കട്ട, സത്താര്‍ കടവത്ത് പെരുമ്പള, ഷാഫി തുരുത്തി, എ.കെ മുഹമ്മദ് പച്ചക്കാട് (ജോ. സെക്ര).

keywords : kasragod-anangoor-range-madrassa

Post a Comment

0 Comments

Top Post Ad

Below Post Ad