Type Here to Get Search Results !

Bottom Ad

അസ്ലം വധം: ബ്രാഞ്ച് സെക്രട്ടറിക്ക് കോടതി ജാമ്യം അനുവദിച്ചു

നീലേശ്വരം:(www.evisionnews.in) നാദാപുരത്തെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ചുവെന്ന കുറ്റമാരോപിച്ച്് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്ത് നാദാപുരം പോലീസിന് കൈമാറിയ സി.പി.എം മടിക്കൈ ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനിലിന്(40) നാദാപുരം കോടതി ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ചയാണ്  അനിലിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. 
തിങ്കളാഴ്ച വൈകിട്ടാണ് കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ജില്ലാ പോലീസ് മേധാവി അനിലിനെ കസ്റ്റഡിയിലെടുക്കാന്‍ ഹോസ്ദുര്‍ഗ് എസ്.ഐക്ക് നിര്‍ദ്ദേശം നല്‍കിയത്. കൊലയാളി സംഘത്തിന് ഇന്നോവ കാര്‍ കൈമാറിയ നിധിന്‍ എന്ന കുട്ടുവിനെ ഒരാഴ്ച മുമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 
കുട്ടു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനിലിനെ കേസില്‍ പ്രതിയാക്കിയത്. 
പ്രധാന വകുപ്പുകള്‍ ഒഴിവാക്കി ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്തണ് പോലീസ് അനിലിനെ കോടതിയില്‍ ഹാജരാക്കിയത്.ഇന്നലെ വൈകീട്ട് അനില്‍ ബങ്കളത്തെ വീട്ടിലെത്തി.

Keywords:Nileswar-Cpm-Leader-Anil-Nadapuram-Aslam-Murder

Post a Comment

0 Comments

Top Post Ad

Below Post Ad