വിദ്യാനഗര്‍ (www.evisionnes.in): ചെര്‍ക്കളയില്‍ സ്വര്‍ണവ്യാപാരിയെ കാര്‍ തടഞ്ഞുവെച്ച ശേഷം തോക്ക് ചൂണ്ടി അഞ്ചു കോടിയിലേറെ കൊള്ളയടിച്ചതിന് പിന്നില്‍ കൂത്തുപറമ്പിലെ കൊലക്കേസ് പ്രതിയെന്ന് വിവരം. കേസിലെ മുഖ്യസൂത്രധാരനായ ഇയാള്‍ ഒരു രാഷ്ട്രീയ കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
കൂത്തുപറമ്പ് സ്വദേശികളായ ആറു പേരടങ്ങുന്ന സംഘമാണ് കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ആഗസ്ത് 15നാണ് ചെര്‍ക്കള തെക്കില്‍ വളവില്‍ കാര്‍ തടഞ്ഞ് വെച്ച ശേഷം തോക്കുചൂണ്ടി പണം കൊള്ളയടിച്ചതായി വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. പൂനയിലും കണ്ണൂരിലും സ്വര്‍ണവ്യാപാരിയായ ഗണേഷിന്റെ പണമാണ് നഷ്ടപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇയാളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനാണ് പരാതി നല്‍കിയത്. ആഗസ്ത് ഏഴിനാണ് അക്രമമെന്നാണ് പരാതി. അതിനിടെ പരാതിയുമായി എത്തിയവരെയും പ്രതികളേയും ഇരുത്തി സംഭവം രമ്യതയില്‍ ചര്‍ച്ച ചെയ്യാന്‍ പോലീസ് ശ്രമിച്ചത് ആക്ഷേപത്തിനിടയായിട്ടുണ്ട്.
Keywords: Kasaragod-theft-vidyanagar-robbery-police-case-
സ്വര്‍ണവ്യാപാരിയെ തോക്ക് ചൂണ്ടി കോടികള്‍ കൊള്ളയടിച്ചതിന് പിന്നില്‍ കൂത്തുപറമ്പിലെ കൊലക്കേസ് പ്രതി
4/
5
Oleh
evisionnews