Type Here to Get Search Results !

Bottom Ad

കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഗള്‍ഫ് വ്യാപാരി മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഗള്‍ഫ് വ്യാപാരിയായ കൂളിയങ്കാല്‍ സ്വദേശി മരിച്ചു. കൂളിയങ്കാലിലെ പരേതനായ മുഹമ്മദിന്റെ മകന്‍ കണ്ടത്തില്‍ സുബൈറാ (42)ണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഷാര്‍ജയില്‍ ബിസിനസുകാരനായ സുബൈര്‍ രണ്ടു ദിവസം മുമ്പ് ഷാര്‍ജയില്‍ തളര്‍ന്ന് വീഴുകയായിരുന്നു. നാട്ടിലെത്തിച്ച സുബൈറിലനെ കഴിഞ്ഞ ദിവസം ബന്ധുക്കള്‍ മംഗലാപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആയിഷയാണ് മാതാവ്. ഭാര്യ താഹിറ. ഏക സഹോദരന്‍ അഷറഫ് (ഗള്‍ഫ്). മയ്യിത്ത് കൂളിയങ്കാല്‍ ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad