Type Here to Get Search Results !

Bottom Ad

പണി പൂര്‍ത്തിയായി ഒരുമാസം തികഞ്ഞില്ല; റോഡ് തവിടുപൊടിയായി


കുറ്റിക്കോല്‍ (www.evisionnews.in): പണി പൂര്‍ത്തിയായി ഒരുമാസം തികയുംമുമ്പെ റോഡില്‍ കുഴികുത്തി തകര്‍ന്ന് തരിപ്പണമായി. കേുറ്റിക്കോല്‍ പഞ്ചായത്തിലെ പുളുഞ്ചി -ആലത്തില്‍ കടവ് റോഡാണ് ടാറിംഗ് ഇളകി കാല്‍നടയാത്ര പോലും സാധ്യമാകാതെ തകര്‍ന്ന് തരിപ്പണമായത്. ബേഡകം, കുറ്റിക്കോല്‍ ഭാഗത്തുനിന്നുള്ളവര്‍ക്ക് ആനക്കല്ലില്‍ പോകാതെ കരിവേടകം, പൂടംകല്ല്, മാലക്കല്ല് ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതാണ് ഈ റോഡ്.

മെയ് മാസത്തില്‍ തുടങ്ങിയ റോഡ് നിര്‍മാണം മഴക്കാലത്തും നീണ്ടുപോയതാണ് റോഡ് ഇത്രപെട്ടെന്ന് തകരാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ടാറിംഗ് ഇളകി കല്ലുകള്‍ മൊത്തമായി വിട്ടുപോകുന്ന അവസ്ഥയാണ്. റോഡ് നിര്‍മാണത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. പുനര്‍നിര്‍മിച്ചപ്പോള്‍ റോഡിന്റെ വീതി കുറഞ്ഞതും മഴവെള്ളം ഓലിച്ചുപോകാന്‍ പാകത്തില്‍ റോഡ് നിര്‍മിക്കാത്തതും തകര്‍ച്ചക്ക് കാരണമായി.

Keywords: kuttikol-pulinja-allathilkadav-road

Post a Comment

0 Comments

Top Post Ad

Below Post Ad