Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം


കാസര്‍കോട് (www.evisionnews.in): രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയവുമായി നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് കാസര്‍കോട് നുള്ളിപ്പാടിയിലെ പി.എം ഹനീഫ നഗറില്‍ പ്രൗഡതുടക്കം. സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട്് രാവിലെ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ പതാക ഉയര്‍ത്തി. 

പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിക്കും. ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, യുവപ്രഭാഷകന്‍ മുജീബ് കാടേരി മലപ്പുറം പ്രഭാഷണം നടത്തും. 

ഉച്ചക്ക് ശേഷം രണ്ട് മണിക്ക് യുവാക്കളുടെ തീരോദാനവും നാടിന്റെ ആശങ്കകളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിക്കും, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഫൈസി ഓണമ്പള്ളി, കേരള സര്‍വകലാശാലയിലെ പ്രൊഫസര്‍ അഷ്റഫ് കടക്കല്‍, ഐ.എസ്.എം കേരള പ്രസിഡന്റ് അബ്ദുല്‍ മജീദ് സ്വലാഹി, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം അസ്ലം പടന്ന പ്രസംഗിക്കും.

വൈകിട്ട് അഞ്ചു മണിക്ക് കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ എന്ത് കൊണ്ട് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരന്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ: സുരേഷ് ബാബു പ്രസംഗിക്കും. രാത്രി ഏഴ് മണിക്ക് യൂത്ത് ലീഗ് പഴയ കാല നേതാക്കളുടെ കൂട്ടായ്മ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. 

19ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിക്കും. കെ.എം.ഷാജി എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പഭാഷണം നടത്തും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരിക്കെ മരണപ്പെട്ട പി.എം ഹനീഫയുടെ പേരില്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന സാഹിത്യ പുരസ്‌കാരം ഉള്ളാള്‍ എന്ന പുസ്തക രചയിതാവും കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവുമായ പി.വി.ഷാജി കുമാറിന് പൊതുസമ്മേളനത്തില്‍ കുഞ്ഞാലികുട്ടി സമ്മാനിക്കും.


Keywords: myl-kasaragod-news-cherkalam-inaguration




Post a Comment

0 Comments

Top Post Ad

Below Post Ad