ഉഡുപ്പി (www.evisionnews.in): പ്രമുഖ വ്യവസായി ഭാസ്‌കര്‍ ഷെട്ടിയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ച കേസിലെ പ്രതികള്‍ക്ക് പോലീസ് കസ്റ്റഡിയില്‍ വി.ഐ.പി പരിഗണന നല്‍കിയെന്ന ആക്ഷേപത്തിന് വിധേയനായ മണിപ്പാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷിനെ സ്ഥലം മാറ്റി. പുതിയ നിയമന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേസന്വേഷണം ലോക്കല്‍ പോലീസില്‍ നിന്ന് എടുത്തുമാറ്റി സി.ഐ.ഡിയെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. കാര്‍ക്കള എ.എസ്.പി സുമനയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണംനടത്തിയിരുന്നത്.
ഭാസ്‌കര്‍ ഷെട്ടിയുടെ കൊലപാതകവും കേസന്വേഷണത്തിലെ വീഴ്ചയും ഉഡുപ്പി നഗരത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയതായി ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി പ്രമോദ് മധ്വരാജ് പരസ്യമായി പറഞ്ഞിരുന്നു. പോലീസ് കുറ്റവാളികളെ സഹായിക്കുന്നതായി പൊതുജനം വിശ്വസിക്കുന്നതായി അദ്ദേഹം വകുപ്പ് മന്ത്രിയോടും മേലധികാരികളോടും പരാതിപ്പെട്ടിരുന്നു. സ്വന്തം അധികാരം ദുരുപയോഗംചെയ്ത പോലീസ് അധികാരികള്‍ക്ക് മേല്‍ നടപടി ഉണ്ടാകുമെന്നും കേസന്വേഷണം വിശ്വാസമാര്‍ജിക്കാനാവുന്ന ഏജന്‍സിക്ക് കൈമാറുമെന്നും ഉഡുപ്പിയില്‍ സമുദായ സംഘടന സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ അദ്ദേഹം ഉറപ്പ് നല്കിയിരുന്നു.
Post a Comment
0 Comments