Type Here to Get Search Results !

Bottom Ad

ഔദ്യോഗിക ചടങ്ങിനിടെ ഡെപ്യൂട്ടി കലക്ടരെ എം.എല്‍.എ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്


മുംബൈ (www.evisionnews.in): ഔദ്യോഗിക ചടങ്ങിനിടെ ഡെപ്യൂട്ടി കലക്ടരെ എം.എല്‍.എ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ മഹാരാഷട്രയില്‍ വിവാദം പുകയുന്നു. റായിഗഢ് ഡപ്യൂട്ടി കലക്ടര്‍ അഭയ് കല്‍ഗുദ്കറിനെയാണ് കര്‍ജട് എം.എല്‍.എ സുരേഷ് ലാഡ് പരസ്യമായി അടിച്ചത്. ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ വലിക്കുന്നതിനായി കര്‍ഷകരില്‍നിന്ന് ഏറ്റെടുത്ത ഭൂമിക്കു നഷ്ടപരിഹാരം നല്‍കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. 

പൈപ്പ്ലൈന്‍ വലിക്കുന്നതിനായി ഏറ്റെടുത്ത ഭൂമിയില്‍ സുരേഷ് ലാഡിന്റെ വസ്തുവുമുണ്ട്. എന്നാല്‍ എന്തിനാണ് ഇയാള്‍ ഡപ്യൂട്ടി കലക്ടറെ അടിച്ചതെന്നു വ്യക്തമല്ല. എം.എല്‍.എക്കെതിരെ ഇദ്ദേഹം പരാതി നല്‍കിയിട്ടുമില്ല. അടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ ഡെപ്യൂട്ടി കലക്ടറിനെ താന്‍ മര്‍ദിച്ചിട്ടില്ല എന്നാണ് എം.എല്‍.എയുടെ വാദം.


Keywords: Mumbai-news-mla-karg
Tags

Post a Comment

0 Comments

Top Post Ad

Below Post Ad