Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു

മംഗളൂരു (www.evisionnnews.in): മലയാളിയായ ബിടെക് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മംഗളൂരു വളച്ചില്‍ ശ്രീനിവാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ബിടെക് വിദ്യാര്‍ത്ഥിയായ കൊയിലാണ്ടി കൊരയങ്ങര സ്വദേശി എസ്.ആര്‍ വൈശാഖിനാ(18) ണ് മര്‍ദ്ദനമേറ്റത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആനന്ദ്, ജസിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളാണു റാഗ് ചെയ്തതെന്നു പരാതിയില്‍ പറയുന്നു. 

വൈശാഖിനെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലേക്ക് പിടിച്ചുകൊണ്ടു പോയി റാഗ് ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്നു. മുറിയിലെ മര്‍ദ്ദനത്തിനു ശേഷം വീണ്ടും നടുറോഡിലിട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു. മുതുകിനും കഴുത്തിനും സാരമായി പരിക്കേറ്റ വൈശാഖിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും റാഗു ചെയ്ത സംഘം ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ മംഗളൂരു റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.


Keywords: Karnataka-news-computer-police-kozikkod

Tags

Post a Comment

0 Comments

Top Post Ad

Below Post Ad