Type Here to Get Search Results !

Bottom Ad

നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അമിത ഫീസ് വാങ്ങിക്കുന്നത് അവസാനിപ്പിക്കണം- എ ഐ എസ് എഫ്


കാസര്‍കോട്:(www.evisionnews.in) കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ സംവരണ വിഭാഗക്കാരില്‍ നിന്നും അമിതമായ ഫീസ് ഈടാക്കുന്ന കോളേജ് അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് എ ഐ എസ് എഫ് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഈ അധ്യായന വര്‍ഷം മുതല്‍ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവിന് വിരുദ്ധമായി സംവരണ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് നിയമം ലംഘിച്ച് അമിതമായി ഫീസാണ് ഈടാക്കുന്നത്. അമിത ഫീസ് ഈടാക്കുന്ന നടപടി അവസാനിപ്പിക്കുന്നതോടൊപ്പം ഇതുവരെ വാങ്ങിയ അമിത ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുനല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ഗിരീഷ് പാണംതോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം രമ്യരാജന്‍, ശില്‍പ, ലിഖിത, രാഗേഷ്, കീര്‍ത്തന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹരിദാസ് പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

keywords : students-fees-aisf-

Post a Comment

0 Comments

Top Post Ad

Below Post Ad