Type Here to Get Search Results !

Bottom Ad

സ്വാതന്ത്ര്യദിനത്തില്‍ കെ. മാധവേട്ടന് ലയണ്‍സ് ക്ലബ്ബ് ബേക്കല്‍ ഫോര്‍ട്ടിന്റെ ആദരം

അജാനൂര്‍ (www.evisionnews.in): സ്വാതന്ത്ര്യദിനത്തില്‍ കെ. മാധവേട്ടന് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യ സമരസേനാനി കെ മാധവേട്ടനെ വീട്ടിലെത്തി മധുരം പങ്കിട്ട് പൊന്നാട അണിയിച്ചു. രാവിലെ ക്ലബ്ബ് പരിസരത്ത് പ്രസിഡണ്ട് ഖാലിദ് സി പാലക്കി പതാക ഉയര്‍ത്തി. തുടര്‍ന്ന് ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങ് സുകുമാരന്‍ പൂച്ചക്കാടിന്റെ അധ്യക്ഷതയില്‍ ഖാലിദ് സി പാലക്കി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഹസ്സന്‍ സ്വാഗതം പറഞ്ഞു. യൂറോ കുഞ്ഞബ്ദുള്ള, പി.എം അബ്ദുല്‍ നാസര്‍, എം.ബി ഹനീഫ്, കെ.എം.കെ മുനീര്‍, സി.പി സുബൈര്‍, ഹാറൂണ്‍ ചിത്താരി, ഷുക്കൂര്‍ ബെസ്‌ടോ, ബക്കര്‍ ഖാജ, മുഹമ്മദ് കുഞ്ഞി കുളത്തിങ്കാല്‍, ഷംസുദ്ദീന്‍ മാട്ടുമ്മല്‍ പ്രസംഗിച്ചു. തുടര്‍ന്ന് അതിഞ്ഞാല്‍ അങ്കണ്‍വാടിയില്‍ മധുരപലഹാരങ്ങളുമായി എത്തി കുട്ടികളോടൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad