ഉദുമ (www.evisionnews.in): റോഡ് സുരക്ഷാ സന്ദേശവുമായി ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ശ്രദ്ധേയമായി. വാട്ട്സ്ആപ്പ് കൂട്ടായ്മയായ ''ഉദുമക്കാരു'ടെ സഹകരണത്തോടെ സ്വാതന്ത്ര്യദിനത്തില്‍ വൈകിട്ട് പാലക്കുന്ന് ടൗണിലാണ് അമ്പതോളം വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചത്.
ദേശഭക്തി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ നൃത്ത ചുവടുമായി നഗരത്തിലിറങ്ങിയപ്പോള്‍ പൊതുജനങ്ങള്‍ വട്ടംകൂടി, ഇതിനിടയില്‍ റോഡ് സുരക്ഷാ സന്ദേശമുയര്‍ത്തുന്ന പ്ലേകാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് ജനപ്രതിനിധികളടക്കമുളളവര്‍ വിദ്യാര്‍ത്ഥികളുടെ വേറിട്ട പരിപാടിയെ പ്രോത്സാഹിപ്പിച്ചത്. തുടര്‍ന്ന് സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതിയുണര്‍ത്തുന്ന സംഗീത പരിപാടിയും അവതരിപ്പിച്ചു.
പരിപാടി ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.വി അഷ്റഫ് അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ രാജീവന്‍ റോഡ് സുരക്ഷ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ചന്ദ്രന്‍ നാലാംവാതുക്കല്‍, എ. ബാലകൃഷ്ണന്‍, ഉദുമക്കാര്‍ വാട്ട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങളായ ശരീഫ് എരോല്‍, വിജയരാജ് ഉദുമ, മദീന മൂസ പാലക്കുന്ന്, ജലീല്‍ കരിപ്പോടി തുടങ്ങിയവര്‍ സംബന്ധിച്ചു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ സ്വാഗതവും എന്‍.എസ്.എസ് കോഡിനേററര്‍ അഭിരാം നന്ദിയും പറഞ്ഞു.
റോഡ് സുരക്ഷാ സന്ദേശവുമായി വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ്
4/
5
Oleh
evisionnews