Type Here to Get Search Results !

Bottom Ad

മതത്തിന്റെ ആന്തരിക ചൈതന്യമറിയാത്തവരാണ് വര്‍ഗീയവാദികളാകുന്നത്: ചെര്‍ക്കളം അബ്ദുള്ള


കാസര്‍കോട് (www.evisionnews.in): മതത്തിനെ കുറിച്ച് പഠിക്കാത്തവരാണ് വര്‍ഗീയ വാദികളാകുന്നതെന്ന് എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല ഉളിയത്തടുക്കയില്‍ സംഘടിപ്പിച്ച ഫ്രീഡം സ്‌ക്വയര്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഫടികസമാനശുദ്ധിയുള്ള ശുദ്ധപരമ്പരയിലൂടെ മതത്തിന്റെയും സംസ്‌കൃതിയുടെയും ആകെപ്പൊരുള്‍ പഠിക്കാന്‍ ഇന്ന് പുതിയ തലമുറകള്‍ക്ക് കഴിയുന്നില്ല. ഇന്ത്യയുടെ ബഹുസ്വരതയെ ആദരിച്ചും സ്‌നേഹിച്ചുമാണ് സൂഫികള്‍ ഇന്ത്യയില്‍ ഇസ്ലാം പ്രകടിപ്പിച്ചത്. ഇസ്ലാമിന്റെ സ്‌നേഹ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാതെ മതത്തെ സ്വന്തം വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കിയതാണ് പുതിയ ദുരന്തമെന്നും ഇന്ത്യന്‍ ബഹുസ്വരതക്ക് നേരെയുയര്‍ന്ന വെല്ലുവിളികളെ നാം തിരിച്ചറിയണമെന്നും ചെര്‍ക്കളം പറഞ്ഞു. 

മേഖല പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. ഹാഷിം അരിയില്‍ പ്രമേയപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പ്രതിജ്ഞ ചെല്ലികൊടുത്തു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹാരിസ്ചൂരി, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി എം.എ ഖലീല്‍, സമസ്ത എംപ്പോയിസ് ജില്ലാ ജനറല്‍ സെക്രട്ടറി സിറാജുദ്ധീന്‍ ഖാസിലേന്‍, യു. സഹദ് ഹാജി, യു. ബശീര്‍ ഉളിയത്തടുക്ക, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, ഹമീദ് പറപ്പാടി, ഹാരിസ് ബെദിര, പി.എ ജലീല്‍, അബു ഉളിയത്തടുക്ക, ശിഹാബ് അണങ്കൂര്‍, ഹമീദ് മങ്കള, ഹാരിസ് എസ്.പി നഗര്‍, സിദ്ദീഖ് കമ്പാര്‍, സാലിം ബെദിര, സയ്യിദ് ജൗഹര്‍ തങ്ങള്‍ മൊഗ്രാല്‍പുത്തൂര്‍, നിസാം പട്‌ള, സമദ് മൗലവി ഉളിയത്തടുക്ക, അഷ്‌റഫ് യമാനി, നിസാം ഹിദായത്ത് നഗര്‍, സഹദ് ഉളിയത്തടുക്ക, അബ്ദുല്‍ മജീദ് ഫൈസി, അബ്ദുല്‍ മജീദ് ദാരിമി, മൊയ്തു മൗലവി, കരിം ഫൈസി, ഇഖ്ബാല്‍ മൗലവി, റാഷിദ് ഫൈസി, സലാം മൗലവി ചുടു വളപ്പില്‍, ഷബീര്‍ കണ്ടത്തില്‍, സുഹൈല്‍ ഫൈസി, സലാം മൗലവി പള്ളങ്കോട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad