Type Here to Get Search Results !

Bottom Ad

യു.ഡി.എഫിന്റെ മദ്യനയത്തെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല


കൊച്ചി (www.evisionnews.in): ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്നും മദ്യനയത്തില്‍ കോണ്‍ഗ്രസ് തിരുത്തല്‍ ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യനയത്തില്‍ പുനരാലോചനകള്‍ വേണമെന്ന ചര്‍ച്ചകള്‍ ഇടതുപക്ഷത്ത് നിന്നും സജീവമാകുമ്പോഴാണ് മദ്യനയത്തില്‍ കോണ്‍ഗ്രസ് തിരുത്തല്‍ വരുത്തണമെന്ന് രമേശ് ചെന്നിത്തലയും പറയുന്നത്.

ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍കലഹവും മദ്യനയവും സജീവ ചര്‍ച്ചയായ കാലത്തും പൂട്ടിയ 418 ബാറില്‍ ഗുണനിലവാരമുളളവ തുറക്കണമെന്ന് തന്നെയായിരുന്നു ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നിലപാട്.

അതേസമയം, മദ്യനയത്തിലും ബാറുകള്‍ അടച്ചുപൂട്ടിയ കാര്യത്തിലും യാതൊരു വീട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റായ വി.എം സുധീരന്‍ കൈക്കൊണ്ടത്. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലക്ക് തിരിച്ചടിയായെന്ന് വ്യക്തമാക്കി ടൂറിസം മന്ത്രി എ.സി മൊയ്തീന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. 

ബാര്‍ സൗകര്യം ഇല്ലാത്തതിനാല്‍ അന്താരാഷ്ട്ര സെമിനാറുകള്‍, യോഗങ്ങള്‍ എന്നിവ കേരളത്തില്‍ നടക്കുന്നില്ല.

വിദേശ സഞ്ചാരികളുടെ കേരളത്തിലേക്കുളള വരവിനെ ഇത് ബാധിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാര്‍ മദ്യനയം പുനഃപരിശോധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ടൂറിസം മന്ത്രിയുടെ കത്തിനോട് എക്സൈസ് മന്ത്രി അനുകൂല നിലപാടാണ് കൈക്കൊണ്ടിരിക്കുന്നതും.

അതേസമയം ടൂറിസത്തിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ ബാറുകള്‍ തുറക്കാനുളള നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച് കെപിസിസ പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താ കോണ്‍ഗ്രസിന് താങ്ങുമായി രംഗത്തെത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad