Type Here to Get Search Results !

Bottom Ad

കുമ്മനം വിമാനത്താവള ഗ്രൂപ്പിന്റെ ഏജന്റ്: ഡി.വൈ.എഫ്.ഐ വേദിയില്‍ ബി.ജെ.പിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി


പത്തനംതിട്ട (www.evisionnews.in): ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റും ആയിരുന്ന എ.ജി ഉണ്ണിക്കൃഷ്ണന്‍. പത്തനംതിട്ടയിലെ റാന്നിയില്‍ ഡി.വൈ.എഫ്.ഐ സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിച്ച യുവസാഗരം പരിപാടിയുടെ വേദിയിലാണ് കുമ്മനത്തിനെതിരെ ഉണ്ണിക്കൃഷ്ണന്‍ രംഗത്തെത്തിയത്. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തില്‍ കെ.ജി.എസ് ഗ്രൂപ്പിന്റെ ഏജന്റായിട്ടാണ് കുമ്മനം രാജശേഖരന്‍ പങ്കെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. 

കുമ്മനത്തിന് ആറന്മുള വിഷയത്തോടോ പരിസ്ഥിതിയോടോ പ്രകൃതിയോടോ മനുഷ്യനോടോ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഈ വിമാനത്താവള പദ്ധതി അവസാനിപ്പിക്കുവാന്‍ വേണ്ടി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള വിമാനത്താവളത്തിന് എതിരായ സമരത്തില്‍ സമരക്കാര്‍ക്കൊപ്പം നിന്ന് അവര്‍ക്കെതിരായ നിലപാടാണ് കുമ്മനവും ബി.ജെ.പിയും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

ബി.ജെ.പി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടുമാസം മുമ്പാണ് എ.ജി ഉണ്ണിക്കൃഷ്ണന്‍ പാര്‍ട്ടിയുമായി അകലുന്നത്. ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയിലേക്കാണ് പോകുന്നതെന്നു മാത്രമാണ് നേരത്തെ അദ്ദേഹം അറിയിച്ചത്. പാര്‍ട്ടി ഏതാണെന്നു വ്യക്തമാക്കിയിരുന്നില്ല. ഡി.വൈ.എഫ്ഐയുടെ ക്ഷണിച്ചത് അനുസരിച്ചാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. ഇത് ഒരു അംഗീകാരമായി കാണുന്നു. താനിപ്പോള്‍ ഒരു പാര്‍ട്ടിയുടെയും പ്രതിനിധിയല്ലെന്നും ഇതുവരെ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റാന്നിയിലെ പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നത് സി.പി.എം അംഗമെന്ന നിലയിലല്ല പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലാണെന്നും ഉണ്ണിക്കൃഷ്ണന്‍ വിശദീകരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad