കാസര്‍കോട് (www.evisionnews.in): കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു പൊന്നിന്‍ ചിങ്ങം കൂടി പിറന്നു. കാര്‍ഷിക ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികളാണ് നടക്കുന്നത്. കാര്‍ഷിക സമൃദ്ധി കടകളിലെ അന്യസംസ്ഥാന പച്ചക്കറികളിലേക്ക് ഒതുങ്ങിയെങ്കിലും ഓണത്തിരക്ക് കൂട്ടി ആഘോഷത്തെ ഹൈടെക്ക് ആക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍.
കാഞ്ഞങ്ങാട് നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്തില്‍ നടക്കുന്ന കര്‍ഷകദിനാചരണം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിലെ മുത്തപ്പനാര്‍ കാവ് ഓഡിറ്റോറിയത്തിലാണ് പരിപാടി. നഗരസഭാധ്യക്ഷന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രി കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിക്കും. മണ്ണിന്റെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡോ. കെ.എം. ശ്രീകുമാര്‍ ക്ലാസ്സെടുക്കും.
നാട്ടിപ്പാട്ടും കാര്‍ഷിക അനുബന്ധ കലാപരിപാടികളും അരങ്ങേറും. രാവിലെ 9.30-ന് പള്ളിക്കര, 10 മണിക്ക് അജാനൂര്‍, 10.30-ന് കാഞ്ഞങ്ങാട് നഗരസഭ, 11-ന് മടിക്കൈ ഗ്രാമപ്പഞ്ചായത്ത്, 12-ന് ബളാല്‍ ഗ്രാമപ്പഞ്ചായത്ത്, രണ്ട് മണിക്ക് പനത്തടി പഞ്ചായത്ത്, 2.45-ന് കളളാര്‍ പഞ്ചായത്ത്, 3.15-ന് കോടോം ബേളൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നടക്കുന്ന കര്‍ഷക ദിനാഘോഷപരിപാടികള്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod-news-chingam
ഗൃഹാതുര സ്മരണകളുണര്‍ത്തി പൊന്നിന്‍ ചിങ്ങം പിറന്നു
4/
5
Oleh
evisionnews