Type Here to Get Search Results !

Bottom Ad

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു: വന്‍ ദുരന്തം ഒഴിവായി


മംഗളൂരു (www.evisiomews.in): ഉഡുപ്പിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീ പിടിച്ചു. കാപ്പുവിലേക്കു പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കുന്താപുരത്ത് വീഡിയോ സെന്റര്‍ നടത്തുന്ന ദിനേശ് ഗോഡിന്റെ കാറാണ് അപകടത്തില്‍പെട്ടത്. എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍തന്നെ കാറില്‍ നിന്നിറങ്ങി ഓടിയതിനാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

കാര്‍ പൂര്‍ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മിനുറ്റുകളോളം ഗതാഗത സ്തംഭനമുണ്ടായി. ഗ്യാസ് സിലിണ്ടറിലേക്ക് തീപടരുന്നത് തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad