Type Here to Get Search Results !

Bottom Ad

കാര്യങ്കോട് പുതിയ പാലത്തിന്റെ നടപടികള്‍ തുടങ്ങി


നീലേശ്വരം (www.evisionnews.in): കാര്യങ്കോട് പാലത്തിന് പകരമായി പുതിയ പാലം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. കാലപഴക്കവും ബലക്ഷയവും മൂലം അപകട ഭീഷണി ഉയര്‍ത്തുന്ന പാലം പുനര്‍നിര്‍മിക്കണമെന്ന ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. 

അമ്പത് വര്‍ഷത്തിലേറെ പഴക്കമുണ്ട് കാര്യങ്കോട് പാലത്തിന്. പട്ടംതാണുപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറാണ് കാര്യങ്കോട് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. എന്നാല്‍ അഞ്ചര പതിറ്റാണ്ടിലേറെ പഴക്കമുള്ള കാര്യങ്കോട് പാലത്തിന് നാളിതുവരെ കാര്യമായ അറ്റകുറ്റപണികള്‍ ഒന്നും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പാലം അപകടഭീഷണിയിലായിരുന്നു. കൈവരികള്‍ വാഹനത്തില്‍ ഇടിച്ച് തകര്‍ന്നനിലയിലാണ്. പാലത്തിന്റെ വടക്കുഭാഗത്ത് വലിയൊരു വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ദേശീയപാത അധികാരികള്‍ ഗൗനിച്ചിട്ടില്ല. 

പാലത്തിന്റെ മധ്യഭാഗത്തുള്ള രണ്ട് സ്പാനുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. നിലവിലുള്ള പാലത്തിന് കിഴക്ക് മാറി പഴയ കാര്യങ്കോട് കടവ് പരിസരമാണ് നിര്‍ദിഷ്ട പാലത്തിനായി നിര്‍ദേശമുള്ളത്. പള്ളിക്കര റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ പഴയ കാര്യങ്കോട് കടവില്‍ റോഡ് പാലവും വരികയാണെങ്കില്‍ ദേശീയ പാതയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളും വളവുകളും ഒഴിവാകുമെന്ന നിര്‍ദേശവും ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ട്.


Keywords: Kasaragod-news-karyangod-bridge-new

Post a Comment

0 Comments

Top Post Ad

Below Post Ad