Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ വിതരണം ചെയ്തു


കാസര്‍കോട് (www.evisionnews.in) റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളും പരേഡില്‍ മികച്ച പ്രകടനം നടത്തിയ പ്ലാറ്റിയൂണുകള്‍ക്കുളള ട്രോഫികളും മന്ത്രി സമ്മാനിച്ചു. സായുധസേന പതാക ദിനത്തില്‍ കൂടുതല്‍ സ്റ്റാമ്പുകള്‍ വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും എന്‍.സി.സി യൂണിറ്റുകള്‍ക്കും മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി. 

പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ബാബു പെരിങ്ങത്ത്, സി.കെ സുനില്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എ ദാമോദരന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി മുരളി, പി. ജയരാജന്‍, കെ. ഭാസ്‌കരന്‍, സിവില്‍ പോലീസ് ഓഫീസറായ എ. രാമചന്ദ്രന്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയത്. പരേഡില്‍ പോലീസ് വിഭാഗത്തില്‍ കാസര്‍കോട് ആംഡ് ഫോഴ്‌സ്, സീനിയര്‍ എന്‍.സി.സി വിഭാഗത്തില്‍ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, ജൂനിയര്‍ എന്‍.സി.സി വിഭാഗത്തില്‍ രാജാസ് എച്ച്.എസ്.എസ് നേവല്‍ വിംഗ്, സ്‌കൗട്ട് വിഭാഗത്തില്‍ കേന്ദ്രീയ വിദ്യാലയ നമ്പര്‍-രണ്ട്, ഗൈഡ് വിഭാഗത്തില്‍ ജവഹര്‍ നവോദയ വിദ്യാലയ പെരിയ എന്നീ ടീമുകള്‍ വിജയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad