കൊല്ലം (www.evisionnews.in): ഹെല്‍മെറ്റ് പരിശോധനയ്ക്കിടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം കത്തുന്നു. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാരനായ പോലീസുകാരനെതിരെ കേസെടുക്കാന്‍ പോലും പോലീസ് തയാറായിട്ടില്ലെന്നും കേസ് ഒത്തു തീര്‍പ്പാക്കണമെന്ന് ചില പോലീസുകാര്‍ ആവശ്യപ്പെട്ടെന്നുമാണ് മര്‍ദ്ദനത്തിനിരയായ സന്തോഷിന്റെ പിതാവ് ഫെലിക്സ് പറയുന്നത്.
പോലീസിന്റെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ സന്തോഷ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മകനോടൊപ്പം ബൈക്കില്‍ പോകുകയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി സന്തോഷിനെ വാഹന പരിശോധനക്കിടെ ട്രാഫിക് സിവില്‍ പോലീസ് ഓഫീസറായ മാഷ് ദാസ് വയര്‍ലെസ് സെറ്റ് കൊണ്ടു അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ് റോഡില്‍ വീണ സന്തോഷിന്റെ തല പൊട്ടിയിരുന്നു.
തലയില്‍ നിന്ന് രക്തമൊലിക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥന്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പോലീസിനെ സ്ഥലത്ത് തടഞ്ഞു വെച്ചിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടിയെടുക്കാമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് എ.ആര്‍ ക്യാമ്പിലെ പോലീസുകാരനായ മാഷ് ദാസിനെ സസ്പെന്റ് ചെയ്തിരുന്നു.
വാഹനപരിശോധനക്കിടെ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം: പോലീസുകാരനെതിരെ കേസുക്കാത്തത് വിവാദമാകുന്നു
4/
5
Oleh
evisionnews