Type Here to Get Search Results !

Bottom Ad

ബാര്‍ കോഴക്കേസ് ഇത്ര വഷളാവാന്‍ കാരണം രമേശ് ചെന്നിത്തല -കേരള കോണ്‍ഗ്രസ്

പത്തനംതിട്ട (www.evisionnews.in): ബാര്‍ കോഴക്കേസ് ഇത്രമാത്രം വഷളാവാന്‍ കാരണം രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ്. പുഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് (എം) തോറ്റതിനു പിന്നില്‍ കോണ്‍ഗ്രസെന്നും പി.സി ജോര്‍ജിനെ കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗം സാമ്പത്തികമായും സഹായിച്ചുവെന്നും പാര്‍ട്ടി ക്യാമ്പില്‍ നേതാക്കള്‍ പറഞ്ഞു. അദ്ദേഹത്തിനെതിരേ പ്രസംഗിക്കാന്‍ പോലും കൂട്ടാക്കിയില്ലന്നും പാലായില്‍ മാണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. 

എം.എം ജേക്കബ് ഇതിനായി നേരിട്ടിറങ്ങുകയും ചെയ്തെന്ന് ചരല്‍ക്കുന്ന് യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയും രൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്. കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ തുടരണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം ക്യാംപ് സമാപിക്കുന്ന ഇന്ന് പ്രഖ്യാപിക്കുമെന്ന് കെ.എം മാണി പറഞ്ഞിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad