Type Here to Get Search Results !

Bottom Ad

ദുബൈയില്‍ നിന്ന് നാട്ടിലേക്ക് വിമാന ടിക്കറ്റ് നാലിരട്ടി


ദുബൈ (www.evisionnews.in): ദുബൈയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രാ നിരക്ക് നാലിരട്ടിയോളം വര്‍ധിച്ചു. 500 ദിര്‍ഹമിന്റെ ടിക്കറ്റുകള്‍ക്ക് 2000 ദിര്‍ഹം വരെ എമിറേറ്റ്സ് ഈടാക്കുന്നത്. ദക്ഷിണേന്ത്യേയിലേക്കുള്ള വിമാന യാത്രാനിരക്കിലാണ് വിലക്കൂടുതല്‍.

അതേസമയം, ഇന്ത്യന്‍ കമ്പനികളായ ജെറ്റ് എയര്‍വേസ്, സ്പൈസ് ജറ്റ് എന്നിവയുടെ കൂടുതല്‍ സര്‍വീസുകളും റദ്ദാക്കിയിരിക്കുയാണ്. ദുബൈ വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകളും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വിമാനസമയം സാധാരണ നിലയിലെത്തിയില്ല. കുറഞ്ഞ ബജറ്റിലുള്ള വിമാന സര്‍വീസുകളാണ് സാധാരണ നിലയിലേക്കെത്താത്തത്. ഇതില്‍ ഏറെയും ദക്ഷിണേഷ്യയിലേക്കുള്ള സര്‍വീസുകളാണ്. 

വിമാനം മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാരെ വിമാനക്കമ്പനികള്‍ ദുബൈയിലെ ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കയാണ്. വെള്ളിയാഴ്ച രാത്രിയോടെ വലിയ വിമാനങ്ങളുടെ സര്‍വീസ് സാധാരണ നിലയിലായി. എമിറേറ്റ്സ്, ഫ്ളൈ ദുബൈ സര്‍വീസുകള്‍ രണ്ടു ദിവസത്തിനകം സാധാരണ നിലയിലാകുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു.

Keywords: dubai-news-emirates-tickets
Tags

Post a Comment

0 Comments

Top Post Ad

Below Post Ad