Type Here to Get Search Results !

Bottom Ad

മുസ്ലിം ഹൈസ്‌കൂളില്‍ 15 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു


തളങ്കര:(www.evisionnews.in) തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 15 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു. സ്‌കൂളിലെ 1999-2001 വി.എച്ച്.എസ്.ഇ ബാച്ച് വിദ്യാര്‍ത്ഥികള്‍ 1.30 ലക്ഷം രൂപ ചെലവഴിച്ച് സംഭാവന ചെയ്ത സി.സി.ടി.വി ക്യാമറയാണ് പി.ടി.എ കമ്മിറ്റി സ്‌കൂള്‍ കാമ്പസില്‍ സ്ഥാപിച്ചത്. സ്‌കൂളിലെ അച്ചടക്കം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെയും ബാഹ്യശക്തികളുടെ ഇടപെടലുകള്‍ തടയുന്നതിന്റെയും ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിച്ചത്. 

ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഷഫീഖ് ചെങ്കളം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.എ.എം ബഷീര്‍ വോളിബോള്‍, പഴയകാല വി.എച്ച്.എസ്.ഇ അധ്യാപകരായ ബാലകൃഷ്ണന്‍ ചെര്‍ക്കള, മജീദ് ചെമ്പരിക്ക, ലിനി പി. തോമസ്, അബൂബക്കര്‍ എന്നിവരെ നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, സ്‌കൂള്‍ ഒ.എസ്.എ പ്രസിഡണ്ട് യഹ്യ തളങ്കര, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എം അബ്ദുല്‍ റഹ്മാന്‍, അഡ്വ. വി.എം മുനീര്‍ എന്നിവര്‍ ആദരിച്ചു. 

ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിസ്രിയ ഹമീദ്, നഗരസഭാംഗം റംസീന റിയാസ്, എരിയാല്‍ ഷരീഫ്, മൂസ കെ.കെ പുറം, മനോജ്, ശ്യാം, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.എച്ച് അഷ്റഫ്, അബ്ബാസ് മലബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് ഖാസിയാറകം സ്വാഗതം പറഞ്ഞു.

keywords : kasaragod-muslim-school-cctv-camera

Post a Comment

0 Comments

Top Post Ad

Below Post Ad