Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവിന് നാളെ പെര്‍ളയില്‍ തുടക്കമാകും

പെര്‍ള:(www.evisionnews.in) എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവിന് നാളെ പെര്‍ളയില്‍ തുടക്കമാകും.പെര്‍ള അഹ്ദല്‍ തങ്ങള്‍ സ്‌ക്വയറില്‍ രണ്ടു ദിവസം പരിപാടി നീണ്ടു നില്‍ക്കും. 

അട്ക്കസ്ഥല മഖാം സിയാറത്തിന് സയ്യിദ് ഹബീബുള്ളാഹ് തങ്ങള്‍ പെറുവായ്, മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ എണ്‍മൂര്‍ നേതൃത്വം നല്‍കും. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പതാക കൈമാറും. 2 മണിക്ക് സാഹിത്യോത്സവ് നഗരിയായ പെര്‍ള സത്യനാരായണ്‍ ഹൈസ്‌കൂളില്‍ സയ്യിദ് ഇമ്പിച്ചിക്കോയ ജമലുല്ലൈലി തങ്ങള്‍ കാട്ടുകുക്കെ പതാക ഉയര്‍ത്തും.

തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ സയ്യിദ് ഉമര്‍ കോയ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സ്വഗതസംഘം ചെയര്‍മാന്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ശേണിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ സ്വാദിഖ് ഉല്‍ഘാടനം ചെയ്യും. അബ്ദുല്‍ വാഹിദ് സഖാഫി ദേരട്ക്ക, ശ്രീകൃഷ്ണ വിശ്വാമിത്ര, അശ്റഫ് സഅദി ആരിക്കാടി, ഇബ്രാഹിം ദാരിമി ഗുണാജെ, ബശീര്‍ പുളിക്കൂര്‍, എന്‍.മഹാലിങ്കേശ്വര ആശംസയര്‍പ്പിക്കും. സുബൈര്‍ ബാഡൂര്‍ സ്വാഗതവും അശ്റഫ് സഖാഫി ശേണി നന്ദിയും പറയും. 

തുടര്‍ന്ന് ഏഴ് വിഭാഗങ്ങളിലായി 125 ഇനങ്ങളില്‍ ഒമ്പത് സെക്ടറുകളില്‍ നിന്നുള്ള 350ല്‍പരം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് യാസീന്‍ ഹൈദ്രൂസി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ത്ഥന നടത്തും. ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സുലൈമാന്‍ കരിവെള്ളൂര്‍ ഉല്‍ഘാടനം ചെയ്യും. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ട്രോഫി വിതരണം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ അനുമോദന പ്രസംഗം നടത്തും. മൂസ സഖാഫി കളത്തൂര്‍, ഹനീഫ് പടുപ്പ്, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട, സിറാജ് കോട്ടക്കുന്ന് സംബന്ധിക്കും. ശംസീര്‍ സൈനി സ്വാഗതവും കലന്തര്‍ ഷാ ശേണി നന്ദിയും പറയും.

keywords : kasaragod-division-sahithyolsavam-perla

Post a Comment

0 Comments

Top Post Ad

Below Post Ad