ഉപ്പള:(www.evisionnews.in) എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി തുടങ്ങി വെച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തമാകാനും, ഇതിന്റെ ഭാഗമായിട്ട് ലഹരി വിരുദ്ധ ഡോക്യുമെന്ററി ഉണ്ടാകാനും എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. എം എസ് എഫ് കാസര്‍കോട് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ച.
മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി ആയി തെരെഞ്ഞെടുത്ത മുന്‍ എം എസ് എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂരിനും , മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആയി തെരെഞ്ഞെടുത്ത മുന്‍ എം എസ് എഫ് ജില്ലാ ട്രഷറര്‍ ഗോള്‍ഡന്‍ റഹ്മാന് കമ്മിറ്റി സ്വീകരണം നല്‍കി . എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാര്‍, എം എസ് എഫ് മണ്ഡലം വൈസ് പ്രസിഡന്റ് ജാഫര്‍ പാവൂര്‍, സയ്യിദ് ഫതഹ് തങ്ങള്‍, സിദ്ദീഖ് ബായാര്‍, സിദീഖ് ദണ്ഡഗോളി, ജാഫര്‍ ചള്ളങ്കയം, അഫ്‌സല്‍ കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു, മണ്ഡലം സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍ സ്വാഗതവും.ട്രഷറര്‍ റഹീം പള്ളം നന്ദി പറഞ്ഞു.
keywords : kasaragod-msf-manjeshawr-campaign-
ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തമാകും എം എസ് എഫ്
4/
5
Oleh
evisionnews