Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് വികസനം സാധ്യമാവണമെങ്കില്‍ വ്യവസായങ്ങള്‍ ഉയരണം; മന്ത്രി ഇ. ചന്ദ്രശേഖരന്‍


ഉപ്പള:(www.evisionnews.in) കാസര്‍കോട് ജില്ലയില്‍ അര്‍ത്ഥവത്തായ വികസനം സാധ്യമാവണമെങ്കില്‍ ജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാവുന്ന വ്യവസായശാലകള്‍ സ്ഥാപിക്കപ്പെടണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഉപ്പള ബായാറില്‍ ഇ-വിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായി ജില്ലയുടെ വികസന പരിപ്രേക്ഷ്യത്തെ കുറിച്ചും സ്വന്തം വീക്ഷണങ്ങളെ കുറിച്ചും സംസാരിക്കുകയായിരുന്നു മന്ത്രി. തേങ്ങയും കശുവണ്ടിയും അടക്കയും വ്യാപകമായി കൃഷി ചെയ്യുന്ന നാടാണിത്. അതുകൊണ്ട് തന്നെ ഈ കാര്‍ഷികോല്‍പ്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ ഉയര്‍ന്നു വരണം. ഇത് ജില്ലയെ സമ്പന്നമാക്കും. നാടിന്റെ മുഖച്ഛായ മാറ്റിമറിക്കും മന്ത്രി പറഞ്ഞു.
കാസര്‍കോട് എന്തുകൊണ്ട് അവഗണിക്കപ്പെടുന്നു എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചതിങ്ങനെ. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ കാസര്‍കോട് അവഗണനയിലായിരുന്നു. കേരളപിറവിക്ക് മുമ്പ് കാസര്‍കോട് മദ്രാസ്് പ്രസിഡന്‍സിക്ക് കീഴിലുള്ള ദക്ഷിണ കന്നഡ ജില്ലയിലായിരുന്നു. തിരുവിതാംകൂറും കൊച്ചിയും രാജഭരണത്തിന് കീഴിലും. മദ്രാസിലെ അധികാര കേന്ദ്രങ്ങള്‍ കാസര്‍കോടിനെ അങ്ങേയറ്റം അവഗണിച്ചു. ഐക്യകേരളമായിട്ടും ഈ അവഗണന തുടര്‍ന്നു. ഇത് മറികടക്കനാണ് എല്‍ ഡി എഫ് മന്ത്രിസഭ ശ്രമിക്കുന്നത്. മലബാറിന്റെ വികസനം എല്‍ ഡി എഫ് പ്രകടപത്രികയിലെ മുഖ്യയിനമാണ്. മന്ത്രി ഓര്‍മിപ്പിച്ചു. പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയിലെ മെഡിക്കല്‍ കോളേജിന് സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തും. പെരിയ എന്തുകൊണ്ടും മെഡിക്കല്‍ കോളേജിന് അനുയോജ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇ-വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ റഫീക് കേളോട്ട്, അംഗങ്ങളായ ശംസുദ്ദീന്‍ കിന്നിംഗാര്‍, ഹാരിസ് പടഌ ഖയൂം മാന്യ, എം എ നജീബ് എന്നിവര്‍ മന്ത്രിമായുള്ള ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു

Keywords: minister- Chandrashekharan- kasaragod- 

Post a Comment

0 Comments

Top Post Ad

Below Post Ad