Type Here to Get Search Results !

Bottom Ad

മാണിയെ എല്‍.ഡി.എഫി ലെത്തിക്കാന്‍ സ്‌കറിയ തോമസ് : എതിര്‍പ്പുമായി സി.പി.ഐ


കോട്ടയം  (www.evisionnews.in)  : യു.ഡി.എഫ്. വിട്ട കേരള കോണ്‍ഗ്രസി (മാണി) നെ എല്‍.ഡി.എഫിലെത്തിക്കാന്‍ സി.പി.എം. നീക്കം തുടങ്ങി. ഇതിനെ ഇടതുമുന്നണിക്കൊപ്പമുള്ള സ്‌കറിയ തോമസിനെ ചുമതലപ്പെടുത്തിയതായാണു സൂചന. മാണിയെ മുന്നണിയിലെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു സി.പി.എം പരസ്യനിലപാടെടുക്കുമ്പോഴും ചര്‍ച്ചയ്ക്ക് അതേസമയം, ആദ്യം മാണി നിലപാട് വ്യക്തമാക്കട്ടെ എന്നും അതിനു ശേഷം ചര്‍ച്ച എന്നുമാണ് ഇതേപ്പറ്റി സ്‌കറിയ തോമസ് പറയുന്നത്. 'മാണിക്ക് ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകേണ്ടിവരും. അവര്‍ യു.ഡി.എഫിലേക്കു മടങ്ങില്ല. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടി പിളരും. കേരളാ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കും ബി.ജെ.പി യുമായി യോജിക്കില്ല. അവര്‍ ഇടതുമുന്നണിയിലേക്കു വരാന്‍ തന്നെയാണ് സാധ്യത സ്‌കറിയ തോമസ് വിലയിരുത്തി.

ഇടതുമുന്നണിക്കു നേട്ടമുണ്ടാക്കാന്‍ കഴിയാത്ത മധ്യതിരുവിതാംകൂറില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ ലഭിച്ചാല്‍ ഭരണത്തുടര്‍ച്ച സാധ്യമാകുമെന്നാണ് സി.പി.എം വിലയിരുത്തല്‍. ഇതു മുന്നില്‍ക്കണ്ടാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി അവരെ മുന്നണിയിലെത്തിക്കാനുള്ള നീക്കത്തിനു തുടക്കമിട്ടത്. സി.പി.ഐയുടെ എതിര്‍പ്പ് പരിഹരിക്കാനായാല്‍ ഇത് അസാധ്യമല്ലെന്നും സി.പി.എം. കണക്കുകൂട്ടുന്നു. 

അതേസമയം സി.പി.എം മാണിയോട് തുടരുന്ന മൃദു സമീപനത്തിനെതിരെ സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി രംഗത്തിറങ്ങി. എന്തിന്റെ അടിസ്ഥാനത്തിലാണ് മാണിയെ സി.പി.എം പാട്ടിലാക്കാന്‍ ശ്രമിക്കുന്നതെന്നും കാനം ചോദിക്കുന്നു. സി.പി.എമ്മിന്റെ മാണി പ്രീണനത്തെ കടുത്ത ആശങ്കയോടെയാണ് സി.പി.ഐ നോക്കി കാണുന്നത്.

Keywords: Mani-cpm-skaria-thomas

Post a Comment

0 Comments

Top Post Ad

Below Post Ad