Type Here to Get Search Results !

Bottom Ad

മഡ്ക്ക കളിക്കാര്‍ അറസ്റ്റില്‍, 12,080 രൂപ പിടിച്ചെടുത്തു


കുമ്പള   (www.evisionnews.in)     : വേഷം മാറിയെത്തിയ എസ് ഐ മഡ്ക്ക കളിക്കാരെ കൈയ്യോടെ പിടികൂടി. കളിക്കളത്തില്‍ നിന്നും 12,080 രൂപ പിടികൂടി. വ്യാഴാഴ്ച വൈകുന്നേരം കുമ്പള എസ് ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ കട്ടത്തടുക്ക ടൗണിലാണ് മഡ്ക്ക വേട്ട നടന്നത്. കുമ്പളയിലെ നാരായണ ഷേണായ് (63), കട്ടത്തടുക്കയിലെ ജയചന്ദ്രന്‍ (18) എന്നിവരാണ് പിടിയിലായത്. 

അന്യ സംസ്ഥാനതൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടുകട്ടത്തടുക്ക ടൗണില്‍ വന്‍ തുകയുടെ മഡ്ക കളിക്കുന്നതായി നേരത്തെ പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു തവണ മഡ്ക്ക കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് എസ് ഐയും സംഘവും വേഷം മാറിയെത്തി രണ്ടുപേരെ പിടികൂടിയത്.

Keywords: Madka-arrest-kumbala

Post a Comment

0 Comments

Top Post Ad

Below Post Ad