Type Here to Get Search Results !

Bottom Ad

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാന്‍സ് കാസര്‍കോട് രണ്ടാം വാര്‍ഷികാഘോഷം നടത്തി.


കാസര്‍കോട്.(www.evisionnews.in)ജില്ലയിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരുടെ കൂട്ടായ്മയായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാന്‍സ് കാസര്‍കോട് രണ്ടാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള സ്പീഡ് വേ ഇന്‍ ഹോട്ടലില്‍ നടന്നു.
ഔദ്യോഗിക ജഴ്സി പ്രകാശനവും രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള അനുമോദന ചടങ്ങും ഇതിനോടൊപ്പം നടത്തി.ഗ്രൂപ്പിന്റെ കീഴില്‍ നടത്തിയ പ്രവചന മത്സരത്തിന്റെയും മറ്റു മത്സരങ്ങളുടെയും വിജയികള്‍ക്കുള്ള സമ്മാനദാനം ഗള്‍ഫ് പ്രതിനിധികള്‍ സമ്മാനിച്ചു.ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ മാതൃകയിലുള്ള വിശാലമായ കേക്ക് മുറിച്ചും അംഗങ്ങള്‍ പരസ്പരം മധുരം പങ്ക് വെച്ചു. 
മുന്‍ കാസര്‍കോട് ജില്ല സീനിയര്‍ ഫുട്‌ബോള്‍ താരവും കൊച്ചിന്‍ എഫ്.സിയുടെ താരവുമായിരുന്ന സിയ ഖത്തര്‍ സിനാനും ഷൈബാനും കൈമാറി കൊണ്ട് ജഴ്‌സി പ്രകാശനം ചെയ്തു. ഹാഷിം കോളിയടുക്കം സ്വാഗതവും ഉല്‍ഫത്ത് നന്ദിയും പറഞ്ഞു.

keywords :kasaragod-manjester-uited-fans-association

Post a Comment

0 Comments

Top Post Ad

Below Post Ad