Type Here to Get Search Results !

Bottom Ad

കേന്ദ്രീയ വിദ്യാലയ സംസ്ഥാനതല ഹാന്റ്‌ബോള്‍ കണ്ണൂരും ഏറണാകുളവും ചാമ്പ്യന്മാര്‍


കാസര്‍കോട് .(www.evisionnews.in)കേന്ദ്രീയ വിദ്യാലയ ആണ്‍കുട്ടികളുടെ 14 വയസ്സിനും 19 വയസ്സിനും താഴെയുളള വിഭാഗങ്ങളില്‍ സംസ്ഥാനതല ഹാന്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് സി പി സി ആര്‍ ഐ കാസര്‍കോട് കേന്ദ്രീയ വിദ്യാലയ -1 ല്‍ നടന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുളള നാല് മേഖലകളില്‍ നിന്നായി 90 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. കണ്ണൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ക്ലസ്റ്ററുകളാണ് മത്സരിച്ചത്. 19 വയസ്സിന് താഴെയുളളവരുടെ വിഭാഗത്തില്‍ കണ്ണൂര്‍ ക്ലസ്റ്ററും 14 വയസ്സിന് താഴെയുളളവരുടെ വിഭാഗത്തില്‍ ഏറണാകുളം ക്ലസ്റ്ററും ചാമ്പ്യന്മാരായി. സമ്മാനദാന ചടങ്ങില്‍ വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയ നമ്പര്‍-2 ലെ പ്രിന്‍സിപ്പാള്‍ എം കെ രാജപ്പന്‍ മുഖ്യാതിഥി ആയിരുന്നു.



keywords : kasragod-handball-state-level-kannur-ernakulam-champion

Post a Comment

0 Comments

Top Post Ad

Below Post Ad