Type Here to Get Search Results !

Bottom Ad

കെ.എം.സി.സി. സ്‌നേഹ സ്വീകരണം പ്രവാസി സൗഹൃതത്തിന്റ പുതിയ വേദിയായി


ഫുജൈറ:(www.evisionnews.in) പിലികോഡ് പഞ്ചായത്ത് യു.എ.ഇ .കെ.എം.സി.സി. യുടെ ആഭിമുഖ്യത്തില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ഥം യു.എ.ഇ.യില്‍ എത്തിയ തൃക്കരിപ്പൂര്‍ മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് നൗഷാദ് ചന്ദേരക്കും പിലികോഡ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അസ്ലം ചന്ദേരക്കുമുളള സ്‌നേഹ സ്വീകരണവും ഇശല്‍ വിരുന്നും ഫുജൈറ ഡല്‍ഹി ദര്‍ബാര്‍ ഹോട്ടലില്‍ സംഘടിപ്പിച്ചു. യു .എ.ഇ. കെ.എം.സി.സി പ്രസിഡണ്ട് അസ്‌ക്കര്‍ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു . ഷാര്‍ജ കെ.എം.സി.സി. ജില്ല സെക്രട്ടറി നസീബ് എ.പി.കെ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് ചന്ദേരക്ക് യു .എ.ഇ. കെ.എം.സി.സി പ്രസിഡണ്ട് അസ്‌ക്കര്‍ അബ്ദുള്ളയും മുഹമ്മദ് അസ്ലമിന് സെക്രട്ടറി ശരീഫ് കാരയിലും സ്‌നേഹോപഹാരം നല്‍കി. നസീര്‍ എ.ജി , മുസ്തഫ എം.കെ, ഷാഫി ഓട്ടപ്പടവ് , മുഹമ്മദ് ജുറൈജ് , ഉവൈസ് ടി.വി , ഗഫൂര്‍ , സൈനുദ്ധീന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു . ശരീഫ് കാരയില്‍ സ്വാഗതവും ഉവൈസ് കാരയില്‍ നന്ദിയും പറഞ്ഞു . തുടര്‍ന്ന് നടന്ന ഇശല്‍ വിരുന്നിന് ഇസ്മായില്‍ തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കി .

keywords : kmcc-pilicode-uae
Tags

Post a Comment

0 Comments

Top Post Ad

Below Post Ad