Type Here to Get Search Results !

Bottom Ad

ഹജിനു പോകാന്‍ പിള്ള നല്‍കിയ 65,000 രൂപ മടക്കി നല്‍കിയെന്ന് കൊട്ടാരക്കര സ്വദേശി

കൊല്ലം.(www.evisionnews.in)ഹജിനു പോകുന്നതിനു മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള നല്‍കിയ 65,000 രൂപ മടക്കി നല്‍കിയതായി കൊട്ടാരക്കര പള്ളിക്കല്‍ ഫാത്തിമ മന്‍സിലില്‍ എസ്.സുബൈര്‍ മൗലവി അറിയിച്ചു. തുക ഡിമാന്‍ഡ് ഡ്രാഫ്ടായി അയച്ചുകൊടുത്തു.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവാദ പ്രസംഗത്തെക്കുറിച്ചു വിശദീകരിക്കാന്‍ പിള്ള നടത്തിയ പത്രസമ്മേളനത്തില്‍ ഹജ്ജിനു പോകാന്‍ തനിക്കു പണം നല്‍കിയ കാര്യം വെളിപ്പെടുത്തിയിരുന്നു. തന്റെ പേര് അദ്ദേഹം എടുത്തു പറഞ്ഞാണു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സംഭവം അദ്ദേഹം അനുസ്മരിച്ചത്.
തന്റെ പേരു പറയാതെ ഹജ്ജിനു പോകാന്‍ സഹായം നല്‍കിയതിനെക്കുറിച്ചു പറഞ്ഞിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

keywords : kasragod-hajj-amount-back-pilla

Post a Comment

0 Comments

Top Post Ad

Below Post Ad