Type Here to Get Search Results !

Bottom Ad

പാണത്തൂര്‍-കാഞ്ഞങ്ങാട് സംസ്ഥാനപാത മൂന്നുമാസം തികയും മുംപേ തകര്‍ന്നു; പ്രതിഷേധവുമായി നാട്ടുകാര്‍


രാജപുരം  (www.evisionnews.in)  : അറ്റകുറ്റപ്പണികള്‍ നടത്തിയ പാണത്തൂര്‍-കാഞ്ഞങ്ങാട് സംസ്ഥാനപാത മൂന്നുമാസം തികയുന്നതിനു മുമ്പേ പൊട്ടിത്തകര്‍ന്നു. കഴിഞ്ഞ മെയിലാണ് നാട്ടുകാരുടെയും പ്രദേശത്തെ സന്നദ്ധസംഘടനകളുടെയും പ്രതിഷേധത്തിനൊടുവില്‍ രാജപുരത്തിനും മുണ്ടോട്ടിനും ഇടയിലുള്ള ഒന്നര കിലോമീറ്റര്‍ റോഡിലെ തകര്‍ന്ന ഭാഗം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് റോഡ് തകര്‍ന്ന ആറോളം ഭാഗങ്ങള്‍ നവീകരിച്ചത്. എന്നാല്‍ റോഡ് വീണ്ടും തകര്‍ന്നു വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.

നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. റോഡിലെ കുഴികളില്‍ വീണു നടുവേദനയും പേറി യാത്രചെയ്യേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്ക്. തകര്‍ന്ന റോഡ് എത്രയും പെട്ടെന്നു നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെട്ടു. 

Keywords: Kanhangad-panathur-road-broaken



Post a Comment

0 Comments

Top Post Ad

Below Post Ad