Type Here to Get Search Results !

Bottom Ad

മാവോയിസ്റ്റ് ഭീഷണി: ജില്ലയിലെ അതിര്‍ത്തി പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നു


മുള്ളേരിയ (www.evisionnews.in) : മാവോയിസ്റ്റ് ഭീഷണി ഉള്‍പ്പെടെ പ്രതിരോധിക്കുന്നതിനായി ജില്ലയിലെ അതിര്‍ത്തി പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. സ്റ്റേഷനുകള്‍ക്കു ചുറ്റിലും കൂറ്റന്‍ മതിലുകള്‍, വാച്ച് ടവറുകള്‍ തുടങ്ങി വിവിധ തലത്തിലുള്ള സജ്ജീകരണങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ആദൂര്‍, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത്.

നേരത്തേയുണ്ടായിരുന്ന ചെറിയ മതിലുകള്‍ക്കു പകരം സ്റ്റേഷനുകള്‍ക്കു ചുറ്റും പത്തടി ഉയരത്തിലുള്ള മതിലാണ് നിര്‍മിക്കുന്നത്. അഞ്ചടി ഉയരത്തില്‍ ചെങ്കല്ലും അതിനു മുകളില്‍ അഞ്ചടി കമ്പിവേലിയുമാണ്. ഇതിനു മുകളിലായി മുള്ളുവേലിയും സ്ഥാപിക്കും. നാലു ഭാഗത്തും പാറാവു നില്‍ക്കാനുള്ള മുറിയും സ്റ്റേഷനു മുകളില്‍ ചുറ്റും കാണാന്‍ പറ്റുന്ന വിധത്തില്‍ വാച്ച് ടവറും സ്ഥാപിക്കും. സ്റ്റേഷനുകളിലേക്കുള്ള പ്രവേശനകവാടം കല്ലുകള്‍ കെട്ടി എസ് മാതൃകയിലാക്കും. മൂന്നു സ്റ്റേഷനുകളിലും മതിലിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തി.

ഓരോ സ്റ്റേഷനിലും മുപ്പതു ലക്ഷത്തിലേറെ രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ആവശ്യത്തിനു പൊലീസുകാരില്ലാതെ ഈ സ്റ്റേഷനുകള്‍ വീര്‍പ്പുമുട്ടുകയാണ്. പൊലീസുകാരുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ കൂടി ഇതിന്റെ ഭാഗമായി വേണമെന്ന ആവശ്യവും ശക്തമാണ്.

Keywords: Police-stations-awarenes-mavoist-security

Post a Comment

0 Comments

Top Post Ad

Below Post Ad