കാഞ്ഞങ്ങാട് (www.evisionnews.in) : കാഞ്ഞങ്ങാട് ടൗണില്‍ അനധികൃതമായി പ്രവര്‍ത്തിച്ച വ്യാപാരകേന്ദ്രം നഗരസഭാ അധികൃതര്‍ അടച്ച് പൂട്ടി മുദ്കര വെച്ചു. പഴയ കൈലാസ് ടാക്കീസിന് എതിവശത്ത് താല്‍ക്കാലിക കെട്ടിടത്തില്‍ ഓണവിപണി ലക്ഷ്യമിട്ട് നഗരസഭയുടെ അനുമതിയില്ലാതെ ആരംഭിച്ച ബോംബെ മെഗാ ബസാറാണ് നഗരസഭ അടച്ചുപൂട്ടി സീല്‍ വച്ചത്.
ബംഗളൂരു, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍നിന്ന് ചുളുവിലയ്ക്ക് തൂക്കിവാങ്ങുന്ന തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് വിലക്കുറവിന്റെ പേരില്‍ വിറ്റഴിച്ചത്. നഗരത്തില്‍ വന്‍തുക വാടക നല്‍കി പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ കച്ചവടമില്ലാതെ നഷ്ടത്തില്‍ കൂപ്പുകുത്തുന്നതിനാല്‍, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭക്ക് പരാതി നല്‍കിയിരുന്നു. വിഷയം ചര്‍ച്ചചെയ്ത കൌണ്‍സില്‍ ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് ആരംഭിക്കുന്ന മെഗാ മേളക്ക് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ സ്ഥാപനത്തിന് അനുമതി പത്രം നിഷേധിച്ചതുമാണ്. ഇത് വകവയ്ക്കാതെയാണ് നഗരസഭയെ വെല്ലുവിളിച്ച് സ്ഥാപനം തുറന്നുപ്രവര്‍ത്തിച്ചത്.
Keywords: Kanhangad-news-muncipality-closed-bombai.mart
കാഞ്ഞങ്ങാട്ടെ മെഗാ ബസാര്‍ നഗരസഭ പൂട്ടി
4/
5
Oleh
evisionnews