കാഞ്ഞങ്ങാട് (www.evisionews.in) : കാഞ്ഞങ്ങാട് നഗരത്തില്‍ നാളെ മുതല്‍ പുതിയ ട്രാഫിക്ക് പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരും.ഓണത്തിരക്ക് പരിഗണിച്ചും കെ.എസ്.ടി.പി. റോഡ് നിര്‍മ്മാണ ജോലികള്‍ പരിഗണിച്ചും താല്‍ക്കാലികമായി നടപ്പിലാക്കുന്ന പരിഷ്‌കാരത്തിന്റെ ഭാഗമായി പെട്ടികടകള്‍ ഒരു ഭാഗത്തേക്ക് മാറ്റും.
സ്മൃതിമണ്ഡപം മുതല്‍ ട്രാഫിക്ക് സര്‍ക്കിള്‍ വരെ വാഹന പാര്‍ക്കിംഗ് പൂര്‍ണ്ണമായി നിരോധിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക് പെട്രോള്‍പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും അറഫാ ഗോള്‍ഡിന് സമീപവും സൗകര്യങ്ങള്‍ ഒരുക്കി. ട്രാഫിക്ക് പരിഷ്‌ക്കരണം നടപ്പിലാക്കുന്നതു സംബന്ധിച്ചും ഓണാഘോഷത്തെക്കുറിച്ച് ആലോചിക്കുന്നതിനും തിങ്കളാഴ്ച രാവിലെ ബന്ധപ്പെട്ടവരുടെ യോഗം ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ത്തിരുന്നു.
Keywords: Kanhangad-traffic-
Post a Comment
0 Comments