Type Here to Get Search Results !

Bottom Ad

വസ്ത്രവ്യാപാരിയെ വധിക്കാന്‍ശ്രമം; കൊലക്കേസ് പ്രതി അറസ്റ്റില്‍



കാസര്‍കോട്  (www.evisionnews.in)  : ചന്ദ്രഗിരി റോഡ് ജംഗ്ഷനിലെ വസ്ത്രവ്യാപാരിയായ സീതാംഗോളി മുഗുറോഡിലെ ഇബ്രാഹിം ഷമാസി(25)നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍. അണങ്കൂരിലെ പി.എ. കൈസലിനെയാണ് എസ്.ഐ. രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജുലൈ 28ന് രാത്രി 8.30വോടെയാണ് കേസിനാസ്പദമായ സംഭവം.

കട അടച്ച് പോവുകയായിരുന്ന ഷമാസിനെ കടക്ക് സമീപം വച്ച് ആയുധം കാട്ടി ഭീഷണിപ്പെടുത്തി വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവദിവസം രാവിലെ ചന്ദ്രഗിരി ജംഗ്ഷന്‍ റോഡില്‍ ഓട്ടോ നിര്‍ത്തിയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയത് ഇബ്രാഹിം ഷമാസ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.അറസ്റ്റിലായ കൈസല്‍ 2013ല്‍ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രനെ കൊലപ്പെടുത്തിയകേസിലും, 2010ല്‍ വധശ്രം ഉള്‍പ്പെടെ മറ്റു രണ്ടു കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Keywords: Murder-attempt-accused-arrest

Post a Comment

0 Comments

Top Post Ad

Below Post Ad