Type Here to Get Search Results !

Bottom Ad

സ്വാതന്ത്ര്യ ദിനത്തില്‍ രക്ത നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു


തൃക്കരിപ്പൂര്‍:(www.evisionnews.in) തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പേരുടെയും രക്ത ഗ്രൂപ്പ് വിവരങ്ങള്‍ ശേഖരിച്ച് അത്യാവശ്യ സമയത്ത് ഉപകാരപ്രദമാകുന്ന രീതിയിലുള്ള ബ്ലഡ് ഗ്രൂപ്പ് ഡയറി തയ്യാറാക്കുന്നതിന് എം.എസ്.എഫ് , യൂത്ത് ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്ത സംരംഭത്തിന് സ്വാതന്ത്ര്യ ദിനത്തില് തുടക്കമായി. സംരംഭത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വെല്‍ കെയര്‍ മെഡിക്കല്‍ ലാബ് തൃക്കരിപ്പൂരുമായി സഹകരിച്ച് തൃക്കരിപ്പൂര്‍ ടൗണില്‍ നടന്നു. മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എസ്.കുഞ്ഞഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ എം.എ.സി കുഞ്ഞബ്ദുള്ള ഹാജി, മുസ്തഫ ഉദിനൂര്‍, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുളള ബീരിച്ചേരി എന്നിവര്‍ സംബന്ധിച്ചു.

രക്ത ദാനത്തിനു സന്നദ്ധരായവരും തങ്ങളുടെ രക്ത ഗ്രൂപ്പ് അറിയാത്തവരുമായി ഇരുന്നൂറോളം ആള്‍ക്കാര്‍ ക്യാമ്പില്‍ പങ്കെടുത്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഫായിസ് ബീരിച്ചേരി, സെക്രട്ടറി വി.പി.പി ശുഹൈബ്, എം.എസ്.എഫ് പ്രസിഡണ്ട് അന്‍സാര്‍ കൈക്കോട്ടുകടവ്, സെക്രട്ടറി അക്ബര്‍ സാദത്ത്, മഷൂദ് തലിചാലം എന്നിവര്‍ നേതൃതം നല്‍കി. ഓരോ ശാഖകളിലും ഇതിന്റെ തുടര്‍ ക്യാമ്പുകള്‍ ഉണ്ടാകുമെന്നും ക്യാമ്പ് വിജയമാക്കുന്നതിന് വേണ്ടി സഹകരിച്ച മുഴുവന്‍ ആള്‍ക്കാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad