കുമ്പള:(www.evisionnews.in) ഹോട്ടലിനു മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവിനു വെട്ടേറ്റു. ഉപ്പള, ഐല മൈതാനത്തിനു സമീപത്തെ മൊയ്തീന്റെ മകന്‍ ഹനീഫ (20)യ്ക്കാണ് വെട്ടേറ്റത്. ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിംഗ് തൊഴിലാളിയായ താന്‍ ബി ജെ പി പ്രവര്‍ത്തകനാണെന്നും ആ വിരോധത്തില്‍ ബൈക്കിലെത്തിയ രണ്ടു ലീഗു പ്രവര്‍ത്തകരാണ് അക്രമിച്ചതെന്നും ഹനീഫ പരാതിപ്പെട്ടു. വെള്ളിയാഴ്ച രാത്രി 9.45ന് കൈക്കമ്പ ടൗണില്‍ വച്ചാണ് അക്രമം.
ബി ജെ പിയില്‍ ചേര്‍ന്ന യുവാവിനെ രണ്ടംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു
4/
5
Oleh
evisionnews