Type Here to Get Search Results !

Bottom Ad

ചാലിങ്കാലില്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു


കാഞ്ഞങ്ങാട്:(www.evisionnews.in) ബൈക്കില്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു. ഉദുമ ബാരയിലെ വട്ട്യംതോട്ടെ കുഞ്ഞിക്കണ്ണന്റെ മകന്‍ പ്രകാശനാ (36)ണ് മരിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ 5.30 യോടെ ദേശീയപാതയില്‍ ചാലിങ്കാലിലാണ് അപകടം . കല്ലുവെട്ട് യന്ത്രത്തിന്റെ ഡ്രൈവര്‍ കൂടിയായ പ്രകാശന്‍ ഇന്ന് പുലര്‍ച്ചെ ബാരയിലെ സ്വന്തം വീട്ടില്‍ നിന്ന് ബൈക്കില്‍ വാഴുന്നോറടിയിലെ ഭാര്യാവീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം. മംഗളൂരുവിലേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.റോഡിലേക്ക് തലയടിച്ചുവീണ പ്രകാശന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞ് എത്തിയ അമ്പലത്തറ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി, പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.ഓമനയാണ് പ്രകാശന്റെ മാതാവ്. ഭാര്യ: ആതിര. മക്കള്‍: അഭിനവ്, അഖില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad