Type Here to Get Search Results !

Bottom Ad

വര്‍ഗ്ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ വിസ്ഡം സന്ദേശ പ്രയാണം


കാസര്‍കോട്(www.evisionnews.in)  :വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ സംഘടിപ്പിച്ചു വരുന്ന തീവ്രവാദ വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സന്ദേശ പ്രയാണം ആഗസ്റ്റ് 28 ന് മഞ്ചേശ്വരം കുഞ്ചത്തൂരില്‍ നിന്ന് ആരംഭിക്കും .ഉദ്ഘാടന സമ്മേളനത്തില്‍ മുജാഹിദ് സംസ്ഥാന നേതാക്കളും പണ്ഡിതന്മാരും രാഷ്ട്രീയ സാംസ്‌ക്കാരിക പ്രതിനിധികളും സംബന്ധിക്കും .ആന്റി ടെററിസം അവേക്കനിംഗിന്റെ ഭാഗമായി ജില്ലയില്‍ മാത്രം എല്ലാ പഞ്ചായത്തുകളിലുമായി അഞ്ഞൂറിലധികം കവലകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും .പ്രഭാഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, സെമിനാറുകള്‍, ലഘുലേഖ വിതരണം തുടങ്ങിയവ സംഘടിപ്പിക്കും. 
സന്ദേശ പ്രയാണത്തിന്റെ വിജയത്തിന് വേണ്ടി ഹൊസങ്കടി യൂണിറ്റി ഹാളില്‍ ചേര്‍ന്ന ജില്ലാ മുജാഹിദ് സംഗമത്തില്‍ വെച്ച് അബൂബക്കര്‍ ഉപ്പള ചെയര്‍മാനും ബഷീര്‍ കൊമ്പനടുക്കം കണ്‍വീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സുല്‍ഫിക്കര്‍ അലി പള്ളിക്കര (ഫൈനാന്‍സ് ) നൗഫല്‍ മദീനി(ദഅ്‌വത്ത്) , അബൂതമാം (പബ്ലിസിറ്റി) സത്താര്‍ കാഞ്ഞങ്ങാട് (പ്രോഗ്രാം) നാസിര്‍ മല്ലം (റൂട്ട് മാപ്പ് ) കരീം തൂമിനാട് ( സ്റ്റേജ് & പന്തല്‍) അബ്ദുല്ല ഉപ്പള (മീഡിയ) എന്നിവരാണ് മറ്റു സമിതി ഭാരവാഹികള്‍.

Keywords:Kasaragod-ISM-Terrorism

Post a Comment

0 Comments

Top Post Ad

Below Post Ad