Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ അഞ്ച് കിലോ കഞ്ചാവുമായി ആസാദ് നഗര്‍ സ്വദേശി പിടിയില്‍


മഞ്ചേശ്വരം  (www.evsisionnews.in) : കര്‍ണ്ണാടക ആര്‍.ടി.സി ബസില്‍ കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന 5.200 കി.ഗ്രാം കഞ്ചാവ് മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പിടിച്ചെടുത്തു. കഞ്ചാവ് കൊണ്ടു വന്ന ചൗക്കി ആസാദ് നഗര്‍ ഇജാസ് മന്‍സിലിലെ അഹമ്മദി(45) നെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് നാലര മണിക്ക് ചെക്ക പോസ്റ്റില്‍ ബസ് തടഞ്ഞാണ് കഞ്ചാവ് പിടിച്ചെടുത്തത്. മംഗളൂരു മൈതാനത്ത് നിന്ന് ഒരാള്‍ കൈമാറിയതാണ് കഞ്ചാവ് അടങ്ങിയ പ്ലാസ്റ്റിക്ക് കവറെന്ന് പിടിയിലായ അഹമ്മദ് ചോദ്യം ചെയ്യലില്‍ പറഞ്ഞു.

ഇത് കാസര്‍ക്കോട്ടെത്തിച്ചാല്‍ 2000 രൂപ പ്രതിഫലം കിട്ടുമെന്ന് അഹമ്മദ് പറഞ്ഞെങ്കിലും എക്‌സാസ് പറയുന്നത് ഇയാള്‍ കാരിയര്‍ അല്ലെന്നും സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരാനാണെന്നുമാണ്. മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കൈമാറിയ കേസിലെ പ്രതിയാണ് അഹമ്മദെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ശങ്കര്‍, അസി.ഇന്‍സ്‌പെക്ടര്‍ റെനി ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍ ഉമ്മര്‍ കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജുനാഥ ആള്‍വാ, സുധീഷ്, സജിത്ത് എന്നിവര്‍ കഞ്ചാവ് വേട്ടക്ക് നേതൃത്വം നല്‍കി.

Keywords: Manjeswar-check-post-ghanja-

Post a Comment

0 Comments

Top Post Ad

Below Post Ad