Type Here to Get Search Results !

Bottom Ad

ഗള്‍ഫിലെ കടക്കെണി മറിക്കടക്കാന്‍ മദ്യകടത്തിനിറങ്ങിയ യുവാവ് അറസ്റ്റില്‍


മഞ്ചേശ്വരം  (www.evisionnews.in)  : ഗള്‍ഫിലുണ്ടായ സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ നാട്ടിലെത്തിയ ശേഷം മദ്യക്കടത്ത് പതിവാക്കിയ ലോറി ഡ്രൈവര്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്‌സൈസിന്റെ പിടിയിലായി.കൊല്ലം, പത്തനാപുരം, വാളൂരിലെ അശോകവിലാസത്തില്‍ അനില്‍കുമാറാ (42) ണ് തിങ്കളാഴ്ച പിടിയിലായത്. 
ഗള്‍ഫില്‍ ജോലി നോക്കുന്നതിനിടെ അനില്‍ കുമാര്‍ ഓടിച്ച വാഹനം ഇടിച്ച് അറബി മരിച്ചതിനെ തുടര്‍ന്ന് നാലര വര്‍ഷം ജയിലിലായിരുന്നു. ഈ സ്ഥിതി സൃഷ്ടിച്ച് സാമ്പത്തിക ബാധ്യത തരണം ചെയ്യാനാണ് മദ്യക്കടത്തിനിറങ്ങിയത്.
 കണ്ടൈയ്‌നര്‍ ലോറിയുടെ ഡ്രൈവറായ ഇയാളില്‍ നിന്നു 18 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശ മദ്യമാണ് പിടികൂടിയത്. ഇതിനു മുമ്പും ഇയാള്‍ മദ്യം കടത്തിയിട്ടുണ്ടെന്നു വ്യക്തമായതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

keywords: lickere-arrest-

Post a Comment

0 Comments

Top Post Ad

Below Post Ad